വിവിധ വിഷയങ്ങളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുരേഷ് ചന്ദ്രന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ കെ മനോജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. വിവിധ മിഷനുകളിലെ റിസോഴ്‌സ്‌പേഴ്‌സണല്‍മാര്‍, യങ് പ്രൊഫഷണല്‍സ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ശില്പശാല നടത്തിയത്. വിവിധ വിഷയങ്ങളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുരേഷ് ചന്ദ്രന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ കെ മനോജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ശില്പശാലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി ആര്‍ മായ, നവകേരളം കര്‍മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി ദിദിക, ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ സിദ്ദിഖ്, തദ്ദേശസ്വയംഭരണം അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കവിത, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, കോ- കോര്‍ഡിനേറ്റര്‍ കെ ബാബുകുമാര്‍, പ്ലാനിങ് ഓഫീസ് റിസര്‍ച്ച് ഓഫീസര്‍ ബിന്ദു, കെല്‍ട്രോണ്‍ ജില്ലാ മാനേജര്‍ സജിത്ത് എന്നിവര്‍ പങ്കെടുത്തു.