മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മുന്നേറുകയാണ് അന്നമനട ഗ്രാമപഞ്ചായത്ത്. ക്ലീൻ അന്നമനട ഗ്രീൻ അന്നമനട എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ ആണ് പഞ്ചായത്ത് പ്രസിഡന്റ് പി. വി വിനോദ് മറ്റു ഭരണസമിതി അംഗങ്ങളും. അന്നമനട പഞ്ചായത്തിന് സ്വന്തമായി എംസിഫ് ഉം RRF സൗകരങ്ങളും ഉണ്ട്. എല്ലാ വാർഡുകളിലും കൂടി 18മിനി എംസിഫുകളും ബോട്ടിൽ ബൂത്തും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ അജൈവമാലിന്യ ശേഖരണത്തിനായി ഹരിത കർമ്മസേന സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഹരിത കർമ്മ സേനയിൽ 20 അംഗങ്ങൾ ആണുള്ളത്. കലണ്ടർ അടിസ്ഥാനത്തിൽ എല്ലാവിധ അജൈവമാലിന്യങ്ങളും ഹരിത കർമ്മ സേന ശേഖരിക്കുന്നുണ്ട്. 15 ടൺ ചില്ലും മാലിന്യങ്ങളും 269535 kg തരംതിരിച്ച് പാഴ്വവസ്തുക്കളും വിൽപ്പന നടത്തിയിട്ടുണ്ട്. 29,34431 കെജി റിജക്റ്റഡ് വേസ്റ്റ് ആണ് കയറ്റി അയച്ചിട്ടുള്ളത്. വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ വസ്തുക്കളുടെ റിജക്റ്റഡ് വേസ്റ്റ് ഷെറിഡിങ് ചെയ്തു വില്പന നടത്തുന്നുണ്ട് അതിലൂടെ മികച്ച വരുമാനം നേടാൻ ഹരിത സേനയ്ക്ക് സാധിക്കുന്നുണ്ട്. നിലവിലെ എംസിഎഫിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി പുതിയ പ്രോജക്റ്റും ‘വലിച്ചെറിയൽ മുക്ത’ അന്നമനട എന്ന ലക്ഷ്യത്തോട് കൂടി പാതയോരങ്ങൾ ശുചീകരിക്കുന്നതിനായി ക്ലീൻ അന്നമ്മനട പ്രൊജക്റ്റ് ഈ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ മാലിന്യ കുനകൾ കണ്ടെത്തി അവയെ മനോഹരമായ ഹരിതരാമം ആക്കി മാറ്റുന്ന പദ്ധതിയുടെ മികച്ച ഉദാഹരണമാണ് പുറക്കുളം പാലത്തിനോട് അനുബന്ധിച്ചുള്ള പാർക്കും ഓപ്പൺ ജിം എന്നിവ. പഞ്ചായത്ത് പ്രസിഡൻ്റ് പി.വി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡൻ്റ് സിന്ധു ജയൻ ടി കെ സതീശൻ മജ്ജു സതീശൻ ഷിജ നസീർ KA ബൈജു ജോബി ശിവൻ TV സുരേഷ് കുമാർ സെകട്ടറി ഉഷാദേവി എന്നിവർ സംസാരിച്ചു മേലഡൂർ ഗവ: സമിതി സ്കൂളുകളിലെ NSS വിദ്യാർത്ഥി, SNDPHSS പാലിശ്ശേരി NCC കേഡറ്റ് മാസ്ര UHss ലെ വിദ്യാർത്ഥികൾ സ്ക്രിറ്റ് നാടകം ഹരിത കർമ്മ സേനാംഗങ്ങൾ നാടകം അവതരിപ്പില്ല.
മാലിന്യമുക്ത അന്നമനടയ്ക്കായി ജനകീയ ക്യാമ്പയിനും ശുചിത്വ പദയാത്രയും സംഘടിപ്പിച്ചു
