Channel 17

live

channel17 live

മാലിന്യമുക്ത നവകേരളം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനായി ശുചിത്വമിഷിന്റെ നേതൃത്വത്തിൽ പറപ്പൂർ സെന്റ് ജോൺസ് എൽപി സ്കൂളിൽ സംഘടിപ്പിച്ച ക്ലാസ്സിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി ജോസ് നിർവഹിച്ചു.

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം, പുനരുപയോഗം, സംസ്കരണം, ബദൽ ഉൽപ്പന്നങ്ങൾ, തരംതിരിച്ച് സൂക്ഷിക്കൽ തുടങ്ങിയ വിവരങ്ങൾ ക്ലാസിൽ വിശദീകരിച്ചു. ശുചിത്വമിഷൻ പുഴയ്ക്കൽ ബ്ലോക്ക് കോഓർഡിനേറ്റർ ആതിര ക്ലാസുകൾക്ക് നേതൃത്വം നൽകി. തോളൂർ ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റീ അംഗം ഷീന വിൽ‌സൺ അധ്യക്ഷയായി. സ്കൂൾ പ്രധാന അധ്യാപിക ലീന വർഗ്ഗീസ് ആശംസകൾ അറിയിച്ചു. മറ്റ് അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!