മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. രവീന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടിക്കാട് സെൻ്റർ മുതൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയും, പട്ടിക്കാട് ഹൈവേ പരിസരവും വൃത്തിയാക്കി. അസിസ്റ്റന്‍റ് സെക്രട്ടറി പി. ആർ. സുമേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രജിത, ഹരിത കേരള മിഷൻ പ്രതിനിധി ദേവി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സെക്രട്ടറി പി. ആർ. ജോൺ, പഞ്ചായത്തംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. ഇതൊരു തുടർ പ്രവർത്തനമാണെന്നും മാലിന്യമുക്ത പാണഞ്ചേരിക്കായി എല്ലാവരും ശുചീകരണ യജ്ജത്തിൽ പങ്കുചേരണമെന്നും പ്രസിഡൻ്റ് പറഞ്ഞു.
മാലിന്യമുക്ത നവകേരളം; ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
