Channel 17

live

channel17 live

മാലിന്യമുക്ത നവകേരള ക്യാമ്പയിന് പുത്തൂരില്‍ തുടങ്ങി

മാലിന്യമുക്ത നവകേരള ക്യാമ്പയിന് പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ക്യാമ്പയിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി പുത്തൂര്‍ സെന്ററില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ഹരിത കര്‍മ്മ സേനാംഗങ്ങളും അണിനിരന്ന റാലി കുരിശുമൂലയില്‍ സമാപിച്ചു. കൊങ്ങന്‍പാറയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുത്തൂര്‍ ഗവ. സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ സ്‌നേഹാരാമം പദ്ധതി പ്രകാരം വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെയും ഹരിത കര്‍മ്മസേനാംഗങ്ങളുടെയും ഫ്‌ളാഷ് മോബും നടന്നു.

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.എസ് സജിത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, പഞ്ചായത്തംഗങ്ങളായ നളിനി വിശ്വംഭരന്‍, ലിബി വര്‍ഗ്ഗീസ്, നിമിഷ, സനൂപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിഷ, ജെഎച്ച്‌ഐ രാമചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി അരുണ്‍ ടി. ജോണ്‍, അസി. സെക്രട്ടറി കെ.എം. പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!