എന്നില്‍ നിന്നും തുടങ്ങി.., നമ്മിലൂടെ മുന്നേറാം… ഒരുക്കാം, വൃത്തിയുള്ള വരന്തരപ്പിള്ളി..
ജനകീയ മുന്നേറ്റത്തിലൂടെ മാലിന്യരഹിത പഞ്ചായത്താകാന്‍ പുത്തന്‍ ടാഗ് ലൈനുമായി വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത്. മാലിന്യ സംസ്‌കരണത്തിന് നിരവധി പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിനോടൊപ്പം, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും, അതുവഴി മാലിന്യരഹിത പഞ്ചായത്തായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ടാഗ് ലൈന്‍ എന്ന ആശയം രൂപപ്പെട്ടത്.
പൊതുജനങ്ങളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് അതില്‍ നിന്നും മികച്ച ആശയത്തെ ടാഗ് ലൈനായി തിരഞ്ഞെടുക്കുകയായിരുന്നു. കെ. കെ രാമചന്ദ്രന്‍ എംഎല്‍എ ടാഗ് ലൈന്‍ പ്രകാശനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി ജി അശോകന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് ജീവനക്കാരന്‍ കൂടിയായ എം. ബി സലേഷിന്റെ ആശയമാണ് ടാഗ് ലൈന്‍ ആയി തിരഞ്ഞെടുത്തത്.