ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ സെക്രട്ടറി കെ.എസ്. അശോകൻ നിർവ്വഹിച്ചു.
ചാലക്കുടി : 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി സി.പി ഐ (എം) ചാലക്കുടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാലകുടി ഏരിയയിൽ നടക്കുന്ന മെഗാ ശുചിത്വ യജ്ഞത്തിന് തുടക്കമായി. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് നടന്ന ചാലക്കുടി ഏരിയ തല ഉദ്ഘാടനം ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ സെക്രട്ടറി കെ.എസ്. അശോകൻ നിർവ്വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ടി.പി. ജോണി അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി. തോമാസ്, എം.എം രമേശൻ, അഡ്വ കെ ആർ സുമേഷ്, എം.എൻ ശശിധരൻ, എം.എ. ഗോപി, സി.ജി. സിനി, കെ.ഐ. അജിതൻ കെ.എം.ഷബീർ എന്നിവർ പ്രസംഗിച്ചു. അഡ്വാചാലക്കുടി ഏരിയായിൽ 100 കേന്ദ്രങ്ങളിൽ ആണ് വിവിധ ലോക്കൽ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് 30 ന് മുമ്പായി ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളുടെ ശുചീകരണത്തിന് പുറമെ, ശുചിത്വ കവലകൾ നിർമ്മിക്കൽ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ എന്നി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.