മാലിന്യ മുക്ത നവ കേരളത്തിനായ് DYFI യൂത്ത് ബ്രിഗേഡ് കൈകോർക്കും.തൃശൂർ ജില്ലാതല ഉദ്ഘാടനത്തിൻ്റെ ഭാഗമായ് മാള, അഷ്ടമിച്ചിറയിൽ മാരേക്കാട് കടവിൽ തയ്യാറാക്കിയ വേസ്റ്റ്ബിൻ, ചെറുവായനശാല, ഇരിപ്പിടം തുടങ്ങിയവയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ഐ എസ് അക്ഷയ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ധനുഷ് കുമാർ സി സ്വാഗതം പറഞ്ഞു ബ്ലോക്ക് ട്രഷറർ ടി എ രാഹുൽ, വിനു പി വി തുടങ്ങിയവർ സംസാരിച്ചു.
മാലിന്യ മുക്ത നവ കേരളത്തിനായ് DYFI യൂത്ത് ബ്രിഗേഡ് കൈകോർക്കും
