വാർഡ് മെമ്പർ ശ്രീ ലിജോ ജോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊണ്ടു ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് 9 ശുചിത്വ വാർഡ് പ്രഖ്യാപനത്തിന്റെ ഭാഗമായി വാർഡ് തല പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ശ്രീ ലിജോ ജോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊണ്ടു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 9 യൂസർ ഫീ കളക്ഷനും അജൈവ മാലിന്യ ശേഖരണവും 100% കൈവരിച്ചു. തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ചർച്ച് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ മാടശേരി ആശംസകൾ അറിയിച്ചു.
ഹരിത കർമ സേന അംഗങ്ങളായ ശ്രീമതി ജയ സജി, ശ്രീമതി അനിത വേലായുധൻ എന്നിവരെ ആദരിച്ചു. ഹരിത കർമ സേന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന IRTC കോർഡിനേറ്ററും വാർഡ് (9) അംഗവുമായ ശ്രീമതി രമ്യ എം ആറിനെ ആദരിച്ചു. ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന വാർഡ് എന്ന നിലയിൽ വാർഡ് മെമ്പർ ലിജോ ജോസ് ശുചി ത്വ പ്രഖ്യാപനം നടത്തി. മാർച്ച് 30 നു നടത്തുന്ന പഞ്ചായത്ത് തല പ്രഖ്യാപനത്തിന് വേണ്ട ഒരുക്കങ്ങൾ ചർച്ച ചെയ്തു. വയോജന സംഘം പ്രസിഡന്റ് ശ്രീ ജോസ് തച്ചിൽ ആശംസകൾ അറിയിച്ചു. വാർഡ്. 9 ഇൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. മാർച്ച് 30 നു ക്യാമ്പയിൻ പ്രവർത്തനത്തിനായി വാർഡ് 9 ഇൽ ഗാന്ധി ഗ്രാം പരിസരം വൃത്തിയാക്കുമെന്ന് അറിയിച്ചു. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ഹരിത കർമ സേന അംഗങ്ങൾ, വാർഡിലെ അംഗങ്ങൾ, എന്നിവർ ചേർന്നു ശു ചിത്വ പ്രഖ്യാപനം നടത്തി. വാർഡ് 9 അജൈവ മാലിന്യ ശേഖരണം 100% കൈവരിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ 3 തവണയായി 100% നേട്ടം കൈവരിക്കാൻ സാധിച്ചു ആശംസകൾ അറിയിച്ചു കൊണ്ടു യോഗം 12 മണിയോടെ അവസാനിച്ചു.