ശുചിത്വ മാലിന്യ സംസ്കരണം പരിശോധിക്കുന്ന ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കൊണ്ടാഴി തിരുവില്വമല ഗ്രാമപഞ്ചായത്തുകളിലെ വിവിധ കടകളിലും സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മാലിന്യം കത്തിക്കുക, വലിച്ചെറിയുക, അശാസ്ത്രീയമായി സംസ്കരിക്കുക എന്നിവ ശ്രദ്ധയിൽപ്പെട്ടു. ആകെ 70000 രൂപ പിഴ ചുമത്തി. 14 നോട്ടീസുകൾ നൽകി. സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിന് പിഴ ചുമത്തുകയും നിർദ്ദേശങ്ങൾ നൽകുകയും അത് കർശനമായി പാലിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്കു നിർദ്ദേശം നൽകി. ദ്രവമാലിന്യ സംസ്കരണ രംഗത്തുള്ള വീഴ്ചകൾ കണ്ടെത്തിയതിനും നോട്ടീസ് നൽകി.
ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ദിവ്യ ടി ശങ്കർ, കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി ഷാജഹാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കുമാർ, തിരുവില്വമല പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ധന്യ ടി ജി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ റെജിമോൾ, ക്ലാർക്ക് രാജേഷ് പി സി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മാലിന്യം കത്തിക്കുക, വലിച്ചെറിയുക, ദ്രവ മാലിന്യ സംസ്കരണ രംഗത്തുള്ള വീഴ്ചകൾ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന വിതരണം എന്നിവ കണ്ടെത്തി ശക്തമായ നടപടികളാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്വീകരിച്ചു വരുന്നത്.