കുന്നംകുളം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതി ജില്ലാ മിഷന്റെ ആദരം. മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് നഗരസഭയിലെ 5-ാം വാര്‍ഡിനെ തിരഞ്ഞെടുത്തു.
കുന്നംകുളം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതി ജില്ലാ മിഷന്റെ ആദരം. മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് നഗരസഭയിലെ 5-ാം വാര്‍ഡിനെ തിരഞ്ഞെടുത്തു.
തുടര്‍ച്ചയായി 5 തവണയും 100 ശതമാനം യൂസര്‍ഫീ കളക്ഷന്‍ നടത്തിയ നഗരസഭയിലെ ഏക വാര്‍ഡാണ് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം സുരേഷ് പ്രതിനിധാനം ചെയ്യുന്ന 5-ാം വാര്‍ഡ്. ഇതു മുന്‍നിര്‍ത്തിയാണ് ആദരം നല്‍കുന്നതെന്ന് നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക അറിയിച്ചു.
സെപ്റ്റംബർ 23 ന് (ശനിയാഴ്ച) രാവിലെ 10.30 ന് തൃശൂര്‍ കളക്ടറേറ്റ് അനെക്സ് ഹാളില്‍ നടക്കുന്ന ആദര ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജനില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്സണ്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങും.
യൂസര്‍ ഫീ കളക്ഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്ന് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയിരുന്നു.
അംഗീകാരം നേടിയ 5-ാം വാര്‍ഡില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി എല്ലാ മാസവും 100 ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നടത്തി. കൗണ്‍സിലര്‍ പി.എം സുരേഷ്, വാര്‍ഡിന്റെ ചുമതലയുള്ള ജെ.എച്ച്.ഐ.എം എസ്. ഷീബ, ഐ.ആര്‍.ടി.സി പ്രതിനിധി ആര്‍ഷ, ഹരിതകര്‍മസേനാംഗം പ്രീത ദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.