Channel 17

live

channel17 live

മാള ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തി പരിചയമേളകൾ 30,31 തീയതികളിൽ

മുപ്പതിന് രാവിലെ 9ന് വി ആർ സുനിൽകുമാർ എംഎൽഎ മേള ഉദ്ഘാടനം ചെയ്യും.

മാള ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തി പരിചയമേളകൾ 30,31 തീയതികളിൽ പുത്തൻചിറ തെക്കുംമുറി ഹൈസ്കൂളിൽ നടക്കും .ഉപജില്ലയിലെ എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള 85 ഓളം വിദ്യാലയങ്ങളിൽ നിന്നായി 3111 കുട്ടികൾ മാറ്റുരക്കും. മുപ്പതിന് രാവിലെ 9ന് വി ആർ സുനിൽകുമാർ എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. പുത്തൻചറ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അധ്യക്ഷത വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ മഞ്ജു പതാക ഉയർത്തും. 31ന് നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഡേവിസ് ഉദ്ഘാടനം ചെയ്യും .വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷതവഹിക്കും .തെക്കുമുറി സ്കൂൾ ,മണിയങ്കാവ് പാലസ് ഓഡിറ്റോറിയം, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ,മണിയങ്കാവ് മദ്രസ ഹാൾ / ഗുരുധർമ്മ പ്രബോധന സഭാ ഹാൾ /വെള്ളൂർ ജി എൽ പി സ്കൂൾ ,പുത്തൻചിറ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി ജനറൽ കൺവീനർ കെ കെ ബിന്ദു വികസന സമിതി കൺവീനർ വിവി ശശി ട്രഷറർ ടി എസ് സുരേഷ് കുമാർ ദിപു എൻ മംഗലം എന്നിവർ അറിയിച്ചു തിങ്കളാഴ്ച പ്രവർത്തി പരിചയമേള സാമൂഹ്യശാസ്ത്രമേള എന്നിവയും ,ചൊവ്വാഴ്ച ഗണിതശാസ്ത്രമേളശാസ്ത്രമേള എന്നിവയും നടക്കും ഐടി മേള രണ്ടു ദിവസങ്ങളിലും ഉണ്ടാകും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!