മാള ഉപജില്ല സ്കൂൾ കായിക മേളയിൽ മാള സെന്റ് ആന്റനീസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ജേതാക്കളായി.204 പോയന്റ് ആണ് അവർ നേടിയത്. ആർ എം ഹയർ സെക്കന്ററി സ്കൂൾ ആളൂർ.197 പോയിന്റോടെ രണ്ടാം സ്ഥാനത്തു എത്തി. സെന്റ് മേരിസ് എച് എസ് എസ് കുഴിക്കാട്ടുശെരിയ്ക്ക് ആണ് മൂന്നാം സ്ഥാനം. 114 പോയെന്റ്. സമാപന സമ്മേളനം മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ഓവറാൾ ട്രോഫികളുടെ വിതരണവും ബിന്ദു ബാബു നിർവഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൌൺസിലർ ആലീസ് ഷിബു മുഖ്യതിഥി ആയിരുന്നു.വികസന സമിതി കൺവീനർ മുഹമ്മദ് റാഫി സി എ, മോളി വി ടി, റോബി ജോസ്, എസ് ഡി എസ് ജി എ കൺവീനർ ഷിജോ എസ് തറയിൽ എന്നിവർ പ്രസംഗിച്ചു.
മാള ഉപജില്ല സ്കൂൾ കായിക മേളയിൽ മാള സെന്റ് ആന്റനീസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ജേതാക്കളായി
