മാള ഉപജില്ല സ്പോർട്സ് & ഗെയിംസിന്റെ ഭാഗമായിട്ടുള്ള ഹാൻഡ് ബോൾ മത്സരങ്ങൾ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ. ഐ സന്തോഷ് കുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
മാള ഉപജില്ല സ്പോർട്സ് & ഗെയിംസിന്റെ ഭാഗമായിട്ടുള്ള ഹാൻഡ് ബോൾ മത്സരങ്ങൾ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ. ഐ സന്തോഷ് കുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ശ്രീ. സുധീഷ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ജയ ഐ സ്വാഗതവും ,മാള ഉപജില്ല സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ശ്രീ. ദീപക് സി മേനോൻ നന്ദിയും പ്രകാശിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മാലിനി എം പി , സംസ്ഥാന ഹാൻഡ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ. ജിബി വി പെരേപ്പാടൻ , ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീ. സബീഷ് കെ ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മാള ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലായി 100-ൽ അധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.