ഇരിങ്ങാലക്കുട : മാള എക്സൈസ് ഓഫീസിൽ കയറി അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ഞായറാഴ്ച്ച രാത്രി മാള വടമ എക്സൈസ് ഓഫീസിൽ മദ്യ ലഹരിയിൽ കയറി ബഹളം ഉണ്ടാക്കുകയും എക്സൈസ് ഉദ്യോഗസ്ഥരായ ഇൻസെപക്ടർ സജിത് കുമാർ, പ്രിവൻ്റീവ് ഓഫീസർ ദേവദാസ്, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ് കുമാർ എന്നിവരെ മർദ്ദിക്കുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന് കുന്നത്തുകാട് പടിഞ്ചേരി വീട്ടിൽ അക്ഷയ് (24), കുന്നത്തുകാട് കടുങ്ങലിൽ വീട്ടിൽ പ്രവീൺ (33) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. മാള പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ കെ കെ ശ്രീനി, മുഹമ്മദ് ബാഷി, കെ വി ജസ്റ്റീൻ, സെബിൻ കുരുവിള, സീനിയർ സിപിഒ മാരായ എം സി രാജേഷ്, ഷറഫുദ്ദീൻ, അനീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മാള എക്സൈസ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചവർ പിടിയിൽ
