മാള കാർമൽ കോളേജിൽ 2024-’25 അദ്ധ്യയന വർഷത്തിലെ സോഷ്യോളജി അസോസിയേഷന്റെ ഔപചാരികമായ പ്രവർത്തന ഉദ്ഘാടനവും ദേശീയ സെമിനാറും കോയമ്പത്തൂർ പി. എസ്. ജി.ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ദീപിക കൃഷ്ണൻ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പലും സമൂഹശാസ്ത്രം വകുപ്പ് മേധാവിയുമായ സി.ജിഷ ചാക്കുണ്ണി. എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ‘ഇന്ത്യയുടെ ബൗദ്ധിക പൈതൃകം ഒരു സാമൂഹ്യശാസ്ത്ര വീക്ഷണം’ എന്ന വിഷയത്തിൽ മുഖ്യാതിഥി കൂടിയായ ഡോ.ദീപിക കൃഷ്ണൻ സംസാരിച്ചു.അസോസിയേഷൻ കോർഡിനേറ്റർമാരായ ബിൻസി കെ. എഫ്, രേഷ്മ ടി വി എന്നിവർ പ്രസംഗിച്ചു.
മാള കാർമൽ കോളേജിൽ 2024-’25 അദ്ധ്യയന വർഷത്തിലെ സോഷ്യോളജി അസോസിയേഷന്റെ ഔപചാരികമായ പ്രവർത്തന ഉദ്ഘാടനവും ദേശീയ സെമിനാറും പ്രൊഫസർ ഡോ.ദീപിക കൃഷ്ണൻ നിർവഹിച്ചു
