Channel 17

live

channel17 live

മാള കോട്ടമുറിയില്‍ വാഹന  അപകടം;നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി

നാലമ്പല ദര്‍ശനത്തിന്‍റെ ഭാഗമായി മൂഴിക്കുളം  ലക്ഷ്മണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരികയായിരുന്ന ഭക്ത രുടെ  കാറാണ് അപകടത്തില്‍ പെട്ടത്.

രാവിലെ ഏഴു മണിയോടെയാണ് അപകടം .ആര്‍ക്കും ഗുരുതര പരിക്കില്ല. നാലമ്പല ദര്‍ശനത്തിന്‍റെ ഭാഗമായി മൂഴിക്കുളം  ലക്ഷ്മണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരികയായിരുന്ന ഭക്ത രുടെ  കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍  കോട്ടമുറി പെട്രോള്‍ പമ്പിനു സമീപം  കെഎസ് ഇ ബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍  ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. കാറിന്‍റെ മുന്‍ ഭാഗം പൂര്‍ണ്ണമായും   തകർന്ന നിലയിലാണ്. ഡ്രൈവര്‍ ഉറങ്ങി പോയതാണ്.അപകടകാരണമെന്നാണ് കരുതുന്നു. . പരിക്കേറ്റവരെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാര്‍, സ്ഥലത്തെത്തി ട്രാന്‍സ്ഫോര്‍മര്‍ പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. മാള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!