മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ചു.
പി കെ പരമേശ്വരൻ ഹാൾ പൊളിക്കാനുള്ള മാള ഗ്രാമ പഞ്ചായത്തിന്റെ ശ്രമത്തിനെതിരെ മാള പഞ്ചായത്ത് ഓഫീസിനു മുൻപിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ എസ് വിജയൻ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി എ എ അഷറഫ്, മുൻ ബ്ലോക്ക് പ്രസിഡന്റ് പി ഡി ജോസ്, ബ്ലോക്ക് ഭാരവാഹികളായ ജോഷി കാഞ്ഞൂത്തറ , സോയ് കോലഞ്ചേരി ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ് , ഹക്കിം ഇക്ബാൽ, അഭിപ്രസാദ്, ജിയോ കൊടിയൻ തുടങ്ങിയവർ പ്രസംഗിച്ചു.