മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു.
മാള ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാവാരാഘോഷത്തോടനുബന്ധിച്ച് മാളവി സാഹിത്യ കൂട്ടായ്മ അംഗങ്ങളുടെ ഭാഷാ സാംസ്‌ക്കാരിക പരിപാടി സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസത് ജലീൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ശ്രീധരന്‍ കടലായിൽ മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാതൃഭാഷ പ്രതിഞ്ജയെടുത്തു.
തുർന്ന് കുടുംബശ്രീ വനിതകളുടെ കവിത വായന മത്സരവും, മോഹൻ മച്ചാട്ട് നയിച്ച കാണികൾക്കുള്ള പഴഞ്ചൊല്ല് മത്സരവും നടന്നു.കവിത വായന മത്സരത്തില്‍ രജിത സന്തോഷ് ഒന്നാം സ്ഥാനം നേടി. പഴഞ്ചൊല്ല് മത്സരത്തിൽ സി.ഐ നൌഷാദ് , അനിത ജയരാജ്, പ്രീതി വിജയൻ, രജിത സന്തോഷ് എന്നിവർ ഒന്നാം സ്ഥാനം നേടി.ഭരണ സമിതി ആംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി. കെ. ജെ രാജു, സി.ടി ഗോകുൽനാഥ് എന്നിവർ സംസാരിച്ചു.കെ.സി വർഗ്ഗീ്സ് സ്വാഗതവും, ലൈബ്രേറിയന്‍ അനീഷ.പി.വി നന്ദിയും പറഞ്ഞു.