കുണ്ടൂര്‍ റോഡിലെ ട്രാന്‍സ്ഫോര്‍മര്‍ കാടുമുടിയ നിലയില്‍. 2, മാള ടൗണില്‍ ട്രാന്‍സ്ഫോര്‍മര്‍ കാടുമുടിയ നിലയില്‍.
മാളഃ മാള ടൗണിലും കൊച്ചുകടവ്-കുണ്ടൂര്‍ റോഡ് സൈഡിലും റോഡി നോടുചേർന്നുള്ള ട്രാൻസ്ഫോർമറുകള്‍ കാടുകയറി അപകടാവസ്ഥയിൽ. മാള ടൗണില്‍ ട്രാൻസ്ഫോർമറിന് സുരക്ഷാവേലി ഒരുക്കിയതിനുള്ളിലും പുറത്തും കുറ്റിക്കാടായി മാറിയിരിക്കുകയാണ്. വള്ളിച്ചെടികൾ ട്രാൻസ്ഫോർമറിന് മുകളിലേക്ക് വളർന്ന് വൈദ്യുതി ലൈനിൽ പടർന്നിട്ടുണ്ട്. ട്രാൻസ്ഫോർമർ പുറത്തുനിന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലേക്ക് മാറുകയാണ്. റോഡിൽനിന്ന് രണ്ടടി അകലം മാത്രമാണുള്ളത്. കൊച്ചുകടവ് -കുണ്ടൂര്‍ റോഡിന്‍റെ പാര്‍ശ്വത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ ഏതാണ്ട് കാണാനാകാത്ത അവസ്ഥയിലേക്ക് മാറുകയാണ്. ഇന്ദിരാജി ഷെല്‍ട്ടറിനും വന്‍തോടിന് കുറുകെയുള്ള പാലത്തിനും ഇടയിലായാണീ ട്രാന്‍സ്ഫോര്‍മര്‍ അപകട ഭീഷണിയിലായിട്ടുള്ളത്. ഇവിടത്തെ ഫ്യൂസ് സെറ്റ് ചെറിയ കുട്ടികള്‍ക്ക് വരെ കൈയ്യെത്തുന്ന ഉയരത്തിലായിരുന്നത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഉയരം കൂട്ടിയത്. സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെടുന്ന കെ എസ് ഇ ബി അധികൃതർ ഇവ കൂടി കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിലേക്ക് വളർന്ന വള്ളികളും പുല്ലും വൈദ്യുതി കമ്പികളിൽ മുട്ടിയിരിക്കുന്നത് മഴക്കാലത്ത് കൂടുതൽ അപകടസാധ്യതയുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ഭീതി.