പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് അധ്യക്ഷത വഹിച്ചു.
മാള പഞ്ചായത്ത് വയോജന ദിനാഘോഷം ‘ഒരുമ 2023’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് അധ്യക്ഷത വഹിച്ചു. മാള കോൾക്കുന്നു അന്നാസ് സ്വിസ് ഫാമിൽ ഫ്രെട്ടേനിറ്റി ഓഫ് ജെസ്റ്റീസ് ആന്റ് ഫെയ്ത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വയോജനകൂട്ടായ്മയുടെ ഉദ്ഘാടനം ഫാ.ജോൺ കവലക്കാട്ട് (സീനിയർ) നിർവ്വഹിച്ചു. വയോജന ദിനത്തിൽ നടന്ന പരിപാടിയിൽ 70 വയസ്സിനു മുകളിലുള്ള 32 പേരെ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രസിഡണ്ട് ഡോ. എം. പി ആന്റണി അദ്ധ്യക്ഷത വഹിച്ചു.