Channel 17

live

channel17 live

മാള പ്രസ്സ് ക്ലബ്‌ വാടകഇനത്തിൽ ആറ് ലക്ഷത്തിൽപരം രൂപ അടക്കണം എന്നാവശ്യ പെട്ട് റവന്യു റിക്കവറി നോട്ടീസ്

മാള: മാള പ്രസ്സ് ക്ലബ്‌ വാടകഇനത്തിൽ ആറ് ലക്ഷത്തിൽപരം രൂപ അടക്കണം എന്നാവശ്യ പെട്ട് റവന്യു റിക്കവറി നോട്ടീസ്. മാള കടവിൽ,പഞ്ചായത്ത്‌ നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രസ്സ് ക്ലബിന് പ്രതിമാസം പതിനായിരം രൂപ വാടകയും 18% പലിശയും അടക്കo അടക്കാനാണ് നോട്ടീസ്.2019 മാർച്ചിൽ ആണ് പ്രസ്സ് ക്ലബ്‌ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.2015ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രസ്സ് ക്ലബ്ബിന് ഓഫീസ് വാഗ്ദാനം ചെയ്തിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് ഭരണ നേട്ടമായി അവകാശപെട്ടിരുന്നു. തുടക്കത്തിൽ പ്രസ്സ് ക്ലബ്ബിന് വാടക പൂർണ്ണമായി ഒഴിവാക്കി നൽകാൻ ഭരണ സമിതി താൽപര്യം കാണിച്ചെങ്കിലും സാങ്കേതിക തടസ്സം ഉള്ളതിനാൽ ഭരണ സമിതി തീരുമാനപ്രകാരം ആയിരം രൂപ നിശ്ചയിച്ച് നൽകുകയായിരുന്നെന്ന് പ്രസ്സ് ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു.എന്നാൽ മാള ഗ്രാമ പഞ്ചായത്തിൻ്റെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച ബൈലോ തയ്യാറാക്കി സർക്കാരിൽ നിന്നും അനുമതി വാങ്ങാത്തതിനാൽ പ്രസ്സ് ക്ലബ്ബുമായി വാടക കരാർ ഒപ്പുവെയ്ക്കുകയോ ആയിരം രൂപ വാടക പ്രസ്സ് ക്ലബ്ബിൽ നിന്ന് പഞ്ചായത്ത് സ്വീകരിക്കുകയോ ചെയ്തില്ലെന്നും അവർ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ മാസങ്ങൾക്ക് മുമ്പ് പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.ബൈലോ തയ്യാറാക്കി ഡിഡിപി ഓഫീസിൽ സമർപ്പിച്ചതായാണ് അറിവ്.
ബൈലോ ഇല്ലാത്തതിനാൽ എൽ എസ് ജി ഡി എഞ്ചിനിയറുടെ കണക്കു പ്രകാരമുള്ള പതിനായിരം രൂപ മാസം തോറും അടയ്ക്കണമെന്നാണ് പഞ്ചായത്ത്‌ ആവശ്യപ്പെടുന്നത്.ഇതിനാണ് പ്രസ്സ് ക്ലബ്ബിന് റവന്യു റിക്കവറി നോട്ടീസ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വഴി നൽകിയിരിക്കുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!