ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഖ ഷാന്റി ജോസഫ് ഉദ്ഘാടനം ചെയ്തു.
മാള: മത്സ്യകർഷക ദിന ആഘോഷത്തോടനുബന്ധിച്ച് മാള ബ്ലോക്കിൽ മത്സ്യകർഷകസംഗമവും അവാർഡ് ദാനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഖ ഷാന്റി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോൻ അധ്യക്ഷത വഹിച്ചു.വിവിധ മത്സ്യകൃഷി രീതികളിൽ മികച്ച വിജയം കൈവരിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. ഏറ്റവും മികച്ച ഓരു ജല കർഷകനായി പൊയ്യ പഞ്ചായത്തിൽ നിന്ന് സുധി അറക്കപ്പറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ശുദ്ധജല കർഷകനായി കുഴൂർ ഗ്രാമപഞ്ചായത്തിലെ രാജു പാവു അയനിക്കൽ, മികച്ച കരിമീൻ വിത്ത് ഉൽപാദന യൂണിറ്റ് അവാർഡ് മാള ഗ്രാമപഞ്ചായത്തിലെ മഹേശ്വരി തട്ടാരപ്പറമ്പിൽ, മികച്ച യുവ മത്സ്യകർഷകനുള്ള അവാർഡ് ആളൂർ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ആനന്ദ് നമ്പ്യാടത്ത് മികച്ച അലങ്കാര മത്സ്യകർഷകനുള്ള അവാർഡ് അന്നമനട ഗ്രാമപഞ്ചായത്തിൽ നിന്നും ശിവപ്രസാദ് കുഴിക്കാട്ട് എന്നിവർ കരസ്ഥമാക്കി.
അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽ നാഥ് ആളൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിബിൻ, പൊയ്യ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജോളി സജീവ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ നൈസൺ,ഓ സി രവി, ഗീത പി എ, ജുമൈല ഷഗീർ, തുടങ്ങിയവർ സംബന്ധിച്ചു.വിവിധ രീതിയിലുള്ള മത്സ്യകൃഷി പദ്ധതികളെ കുറിച്ച് ലീന തോമസ്( അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ) ക്ലാസ് നയിച്ചു.