Channel 17

live

channel17 live

മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള സപ്ലൈക്കൊ സൂപ്പർ മാർക്കറ്റിന് മുന്‍പിൽ പ്രതിഷേധർണ്ണ നടത്തി

മന്ധലം പ്രസിഡന്‍റിന്റെ ചുമതല വഹിക്കുന്ന ഡി സി സി ജനറൽ സെക്രട്ടറി എ എ അഷ്റഫ് സമരത്തിന് നേതൃത്വം നൽകി.

മാളഃ സർക്കാർ ന്യായവില ഷോപ്പുകളിലുള്ള അവശ്യസാധനങ്ങളുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടും ഓണക്കിറ്റുകളുടെ വിതരണം ഗണ്ണ്യമായി വെട്ടി കുറച്ച് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ സർക്കാർ നടപടിയാൽ പ്രതിഷേധിച്ചും മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള സപ്ലൈക്കൊ സൂപ്പർ മാർക്കറ്റിന് മുന്‍പിൽ പ്രതിഷേധർണ്ണ നടത്തി. മന്ധലം പ്രസിഡന്‍റിന്റെ ചുമതല വഹിക്കുന്ന ഡി സി സി ജനറൽ സെക്രട്ടറി എ എ അഷ്റഫ് സമരത്തിന് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എൻ എസ് വിജയൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് ആത്തപ്പിള്ളി, കെ അരവിന്ദാക്ഷൻ, ഡേവീസ് ടൈറ്റസ്, കെ ആര്‍ പ്രേമ, ശോഭനാ ഗോഗുൽനാഥ്, ഷേർളി ജോയി, അമ്പിളി സജീവ്, ലിസി സേവ്യർ, സേവ്യർ കാരേക്കാട്ട്, പീറ്റർ പഴയാറ്റിൽ, തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!