ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ ഇഗ്നേഷ്യസ് എംഡി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ മാള മെറ്റ്സ് കോളേജിലെ ലയൺസ് ക്യാമ്പസ് ക്ലബ്ബ് ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ 2024 സെറിമണി പി എം ജെ എഫ് 318D ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ ഇഗ്നേഷ്യസ് എംഡി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ക്യാമ്പസ് ക്ലബ്ബിന്റെ 2024 വർഷത്തെ പ്രസിഡണ്ടായി മുഹമ്മദ് ഫഹീം പി.ആർ, സെക്രട്ടറിയായി അബൂബക്കർ ബഷീർ മൊയ്തീൻ, ട്രഷററായി അംജദ് അജ്മൽ,എന്നിവരെ തിരഞ്ഞെടുത്തു.ചടങ്ങിൽ അധ്യക്ഷത വഹിച്ചത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സിഇഒ ഡോ. വർഗ്ഗീസ് ജോർജ് ആണ്.
കുഴൂർ പഞ്ചായത്തിൽ എസ്എസ്എൽസിക്ക് മികച്ച വിജയം നേടിയ ആൽവിൻ കെ. എ., അഭിനവ് പി. ബി.എന്നീ വിദ്യാർത്ഥികൾക്ക് ലയൺസ് മെറ്റ്സ് ക്യാമ്പസ് ക്ലബ്ബിന്റെ പേരിൽ ക്യാഷ് അവാർഡ് ഇഗ്നേഷ്യസ് എം.ഡി. വിതരണം ചെയ്തു. ചടങ്ങിൽ കെ എസ് പ്രദീപ് (റീജണൽ ചെയർപേഴ്സൺ) രാജേഷ് പുരയാറ്റിൽ (പിഎംജെഎഫ് സോൺ ചെയർപേഴ്സൺ), ഷീല ജോസ് (എംജിഎഫ് ഏരിയ ചെയർപേഴ്സൺ), ദേവസി കുട്ടി (സെക്രട്ടറി, കുഴൂർ ലയൺസ് ക്ലബ്ബ് ), എ. ആർ. സജീവൻ (ട്രഷറർ, കുഴൂർ ലയൺസ് ക്ലബ് ), സുകുമാരൻ എ ആർ, മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ റെയ്മോൻ പി ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.