Channel 17

live

channel17 live

മാള മെറ്റ്സ് കോളേജിൽ നവാഗത വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം 2023 തുടങ്ങി

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഒ ഡോ. വർഗ്ഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു.

മാളഃ മാള മെറ്റ്സ് കോളേജിൽ നവാഗത വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം 2023 തുടങ്ങി. തൊഴിൽ മേഖലക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളുടെ അറിവും നൈപുണ്യവും വാർത്തെടുക്കലാണ് സാങ്കേതിക വിദ്യാലയങ്ങളുടെ അടിസ്ഥാന കടമയാണ്. ഇത് മുന്നിൽ കണ്ടുകൊണ്ട് ഉള്ള പരിശീലന പ്രവർത്തനങ്ങൾ കോളേജ് ആവിഷ്കരിച്ചിട്ടുണ്ട്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഒ ഡോ. വർഗ്ഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ടി അംബികാദേവി അമ്മ വിദ്യാർഥികൾക്ക് സന്ദേശം നൽകി. മെറ്റ്സ് പോളിടെക്നിക്കിന്റെ ചാർജുള്ള വൈസ് പ്രിൻസിപ്പാൾ ഡോ. ടി എസ് ശിവദാസ് അനിയൻ, അഡ്മിനിസ്ട്രേറ്റർ ടി ജി നാരായണൻ, ഒന്നാംവർഷ കോർഡിനേറ്ററും എൻ എസ് എസ് കോർഡിനേറ്ററുമായ പ്രൊഫ. കെ എൻ രമേശ് തുടങ്ങിയവർ സംസാരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ സ്വാഗതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവി പ്രൊഫസർ ജോയ്സി കെ ആൻ്റണി നന്ദിയും പ്രകാശിപ്പിച്ചു.
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെയും മെറ്റ്സ് പോളിടെക്നിക് കോളേജിലെയും വിദ്യാർത്ഥികൾക്ക് സംയുക്തമായാണ് ഇൻഡക്ഷൻ ട്രെയിനിംഗ് പ്രോഗ്രാം നടത്തിയത്. ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർഥികൾക്ക് വിവിധ മേഖലകളിലെ നൈപുണ്യവികസന ക്ലാസുകൾ സംഘടിപ്പിച്ചു. പ്രമുഖ ലൈഫ് സ്കിൽ ആൻ്റ് എച്ച് ആർ ട്രെയിനർമാരായ കെ നിസാമുദ്ദീൻ, രാജേഷ് തെക്കൂട്ട്, എം ആര്‍ നിശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നയിച്ചു. ട്രെയിനിംഗ് അടുത്ത ആഴ്ചയും തുടരും.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!