Channel 17

live

channel17 live

മാള മെറ്റ്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ “വിമുക്തി” ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കേരള എക്സൈസ് വകുപ്പിന്റെ തൃശ്ശൂർ ഡിവിഷൻ ” വിമുക്തി” റിസോഴ്സ് പേഴ്സൺ ജാദീർ പി എം ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി.
ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും കോളേജ് “വിമുക്തി” ക്ലബ്ബ് കൺവീനറും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവിയുമായ പ്രൊഫ. വിനേഷ് കെ.വി. നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!