മാള: മാള ഹോളി ഗ്രെയ്‌സ് അക്കാദമി സി ബി എസ് ഇ സ്‌കൂള്‍ 6-ാം ‘ഗ്രേഷ്യന്‍ മെറിറ്റ് ഡേ- 2024’ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് സി.ബി. സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്തു. 2023-24 അധ്യായന വര്‍ഷത്തെ സി ബി എസ് ഇ 10 & 12 ക്ലാസ്സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. അഡ്വ. ക്ലമന്‍സ് തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു.അക്കാദമിക് ഡയറക്ടര്‍ ജോസ് ജോസഫ് ആലുങ്കല്‍, പ്രിന്‍സിപ്പല്‍ ബിനി എം. എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി . ലീന ഇട്ടീര, ഷോണിക പി.ജി, പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബേബി സി.എല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സ്‌കൂള്‍ കള്‍ച്ചറല്‍ ക്യാപ്റ്റന്‍ മരിയ സജി സ്വാഗതം ആശംസിച്ചു.പ്ലസ്ടു സയന്‍സ് വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ റെയ്ച്ചല്‍ പോള്‍ ഐസക് നന്ദി പ്രകാശനം നടത്തി.
മാള ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ ഉന്നതവിജയം നേടിയവിദ്യാര്‍ത്ഥികളെ അനുമോദിച്ചു
