മാള: മാള ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ നടക്കുന്ന തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് ഇന്‍ഡോര്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ ബെന്നി ജോണ്‍ അയിനിക്കല്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ചീഫ് പേട്രണ്‍ ഡോ. രാജു ഡേവിസ്, സഹോദയ ജോയിന്റ് സെക്രട്ടറിയും സ്‌കൂള്‍ അക്കാദമിക് ഡയറക്ടറുമായ ജോസ് ജോസഫ് ആലുങ്കല്‍ പ്രിന്‍സിപ്പല്‍ ബിനി എം. ഡിനു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ബാഡ്മിന്റനിലും ടേബിള്‍ ടെന്നീസിലും അണ്ടര്‍ 12, അണ്ടര്‍ 15, അണ്ടര്‍ 19 കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 12 സ്‌കൂളുകളില്‍ നിന്നായി 156 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സമാപന സമ്മേളനത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഡോ. അഡ്വ. ജോസ് പി. ജോര്‍ജ് സമ്മാനദാനം നിര്‍വഹിക്കും.
മാള ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ നടക്കുന്ന തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് ഇന്‍ഡോര്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ഉദ്ഘാടനം ചെയ്തു
