പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. വി. ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
മാള ഹോളി ഗ്രേസ് അക്കാദമിയില്‍ പുതിയതായി പണി തീര്‍ത്ത റോളര്‍ ഹോക്കി റിംങ്കിന്റെ ഉദ്ഘാടനവും, ജില്ലാ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പും നടന്നു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. വി. ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ഹോക്കി റിംങ്കിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും കേരള റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. അനില്‍കുമാറും, തൃശൂര്‍ ജില്ലാ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.ശശിധരനും നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവീസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ സീനിയര്‍ പ്രസിഡന്റ് ബി.വി.എം റെഡ്ഡി റോളര്‍ ഹോക്കി ദേശീയ മെഡല്‍ ജേതാക്കളെ ആദരിച്ചു. റോളര്‍ സ്‌കേറ്റിങ്ങ് അന്തര്‍ദേശീയ തലത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ അഭിജിത്ത് അമല്‍ രാജ് മുഖ്യാതിഥിയായിരുന്നു. ഹോളി ഗ്രെയ്‌സ് അക്കാദമി ചെയര്‍മാന്‍ അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി, തൃശ്ശൂര്‍ ജില്ല റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ പ്രസിഡന്റ് ചിഞ്ചു ചന്ദ്രശേഖര്‍, സെക്രട്ടറി റോയ് എം.വി, ഹോളി ഗ്രേസ് അക്കാദമി പ്രിന്‍സിപ്പല്‍ ജോസ് ജോസഫ് ആലുങ്കല്‍, ലിജോ പയ്യപ്പിള്ളി, ജെറിന്‍ ബാബു എന്നിവര്‍ സംസാരിച്ചു. റോളര്‍ ഹോക്കി ചീഫ് കോച്ച് എം. എസ്. സുരേഷ്, റോളര്‍ സ്‌കേറ്റിങ്ങ് ജില്ലാ ഭാരവാഹികളായ എം. പി. ജിന്നി, എം. ബി. രാജേഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.