മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട 3 – 1 സെറ്റിന് എസ് എൻ ജി സി ചേളനൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ആതിഥേയരായ ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജും സെന്റ് ജോസഫ് കോളേജ്, ദേവഗിരിയും മൂന്നാം സ്ഥാനം പങ്കിട്ടു.ഹോളി ഗ്രേസ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ വിജയികൾക്ക് എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. ബെന്നി ജോൺ ഐനിക്കൽ, ജോസ് കണ്ണമ്പിള്ളി, വക്കച്ചൻ താക്കോൽക്കാരൻ എന്നിവർ മറ്റു വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ സക്കീർ ഹുസൈൻ ആശംസകൾ അർപ്പിക്കുകയും, യൂണിവേഴ്സിറ്റി വോളിബോൾ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു.കോളേജ് വോളിബോൾ കോച്ച് സജ്ജയി ബലിക സ്വാഗതം ആശംസിച്ചു. ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.
മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട 3 – 1 സെറ്റിന് എസ് എൻ ജി സി ചേളനൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി
