കാടുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളിൽ കുടുoബശ്രീ CDS വൈ.ചെയർപെഴ്സൻ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പിൽ പ്രതിഷേധിച്ച് തട്ടിപ്പിനിരയായ വനിതകൾ BJP പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈ.ചെയർപെഴ്സണിൻ്റെ വസതിയിലേക്ക് മാർച്ച് നടത്തി.മാർച്ച് 200 മീറ്റർ അകലെ കൊരട്ടി പോലീസ് തടഞ്ഞു.തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
BJP പഞ്ചായത്ത് പ്രസിഡൻഡ് അജിത് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം BJP കൊരട്ടി മണ്ഡലം പ്രസിഡൻഡ് ശ്രീ.സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. തട്ടിപ്പുകാരിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, കൃത്യമായ അന്വേഷണം നടത്തിയാൽ കോടികളുടെ തട്ടിപ്പ് വിവരം പുറത്ത് വരുമെന്നും, തട്ടിച്ചെടുത്ത പണം കണ്ട് കെട്ടി ഇരകൾക്ക് നൽകണമെന്നും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു.ജനറൽ സെക്രട്ടറിമാരായ ഷാജു കോക്കാടൻ, ടി.എസ്.മുകേഷ്, ബീന ഉണ്ണി, ജിജേഷ്, ബിനോജ്,ഉഷ മോഹനൻ, ജിനി പ്രേമൻ, സിന്ധു ചെറിയ ,ഡെൽഫി, ഓമന പരമേശ്വരൻ, മീര സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ച് നടത്തി
