പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ സൗമ്യദീപ്തമായ നേതൃത്വമായിരുന്ന അഭിവന്ദ്യ മാർ അപ്രേം മെത്രാപോലീത്ത കാലം ചെയ്ത വാർത്ത വേദനാജനകമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു. സാംസ്കാരിക തലസ്ഥാന നഗരിയുടെ മതസൗഹാർദ്ദ അന്തരീക്ഷം ഹൃദ്യമായ നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മന്ത്രി അനുസ്മരിച്ചു. നർമ്മമധുരമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏവരും ഏറെ ഇഷ്ടപ്പെട്ടിരുന്നു.പ്രസരിപ്പും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയിരുന്നുവെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. തൃശൂരിന്റെ സ്വന്തം അപ്രേം പിതാവിന് മന്ത്രി ഡോ. ബിന്ദു ആദരാഞ്ജലികൾ അർപ്പിച്ചു.
മാർ അപ്രേം മെത്രാപോലീത്തയുടെ വിയോഗം വേദനാജനകം: ഡോ. ആർ. ബിന്ദു
