Channel 17

live

channel17 live

‘മികവ് 2023’ എന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിച്ചു

ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിച്ചു. യോഗത്തില്‍ബാങ്ക് പ്രസിഡന്റ് കെ. മധുസൂധനന്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് ടു പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ കോടശ്ശേരി-എലിഞ്ഞിപ്ര സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളെ ക്യാഷ് അവാര്‍ഡും, മെമന്റോയും നല്‍കി ആദരിക്കുന്ന ‘മികവ് 2023’ എന്ന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിച്ചു. യോഗത്തില്‍ബാങ്ക് പ്രസിഡന്റ് കെ. മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.ഡി. ബൈജു സ്വാഗതം പറഞ്ഞു., കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലില്‍ മുഖ്യാതിഥിയായി. സഹകരണ സംഘം അസി. രജിസ്ട്രാര്‍ ബ്ലിസണ്‍ ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.എ. ജയതിലകന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ: ലിജോ ജോണ്‍, സി.വി. ആന്റണി, എം.ഡി. ബാഹുലേയന്‍, കോടശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വില്യംസ് വി.ജെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് ഡയറക്ടര്‍മാരായ ജോസ്‌കാവുങ്ങല്‍, സി.എ. ജോയ്, പി.ഡി. ഡേവിസ്, ദേവസി തോട്ട്യാന്‍, ജോസ് മണവാളന്‍, സി.എസ്. അശോകന്‍, അജിത ശിവദാസന്‍, ബീന ജോര്‍ജ്ജ്, ഗീത ചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി കെ.ഡി. ഡേവീസ് നന്ദി രേഖപ്പെടുത്തി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!