Channel 17

live

channel17 live

മികവ് 2024

കുഴിക്കാട്ടുശ്ശേരി: വരദനാട് സൗഹൃദപുരുഷ സ്വയം സഹായ സംഘം SSLC, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വരെയും MBBS, BAMS, LLB തുടങ്ങിയ കോഴ്സുകളിൽ മികവ് നേടിയ വരെയും അനുമോദിച്ചു. കേരള യൂണിവേഴ്സിറ്റി ഹെൽത്ത് & സയൻസ് വിഭാഗത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ബി. എസ്. സി കാർഡിയോ വാസ്കുലർ ടെക്ക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ ബിനിൻ റോസ് ബിന്നി യെ ആദരിച്ചു. അനുമോദനം യോഗം മാള ബ്ളോക്ക് പഞ്ചായത്ത് അംഗം ജുമെെല ഷഗീർ ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമ പഞ്ചായത്ത് അംഗം മിനി പോളി അധ്യക്ഷയായിരുന്നു. സിവിൽ പോലീസ് ഓഫീസർ ഇ. എസ് മണി അവാർഡ് വിതരണo നടത്തുകയും സാമൂഹിക സുരക്ഷയും ലഹരിയും എന്ന വിഷയത്തിൽ ക്ളാസ് എടുക്കുകയും ചെയ്തു. സംഘം ട്രഷറർ എം. എ വർഗ്ഗീസ് ആശംസകൾ നേർന്നു.സംഘം പ്രസിഡന്റ് ഏ. ആർ. ചന്ദ്രബോസ് സ്വാഗതവും സെക്രട്ടറി പി. ആർ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!