Channel 17

live

channel17 live

മിനി സിവില്‍ സ്റ്റേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വടക്കെ നടയില്‍ നിര്‍മ്മിച്ച മിനി സിവില്‍ സ്റ്റേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 22.37 ലക്ഷം രൂപ ചെലവഴിച്ചാണ് മിനി സിവില്‍ സ്റ്റേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഫീഡിങ് റൂം, ക്യാമറ, റേഡിയോ, ഫാന്‍, വൈ ഫൈ, മൊബൈല്‍ ചാര്‍ജിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത ഉണ്ണികൃഷ്ണന്‍, കെ.എസ് കൈസാബ്, എല്‍സി പോള്‍, ഒ.എന്‍ ജയദേവന്‍, ഷീല പണിക്കശ്ശേരി, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍ ജൈത്രന്‍, എക്‌സി. എഞ്ചിനീയര്‍ എസ്. ഹരീഷ്, അസി. എക്‌സി. എഞ്ചിനീയര്‍ എ.കെ. നവീന്‍, അസി. എഞ്ചിനീയര്‍ പി.എസ്. ദീപക്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!