Channel 17

live

channel17 live

മിനി ഹൈമാസ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 19 ലെ ലോറിക്കടവ് ബീച്ചിലും വാര്‍ഡ് 21 ലെ ഫിഷ്‌ലാന്റിലും സ്ഥാപിച്ച മിനി ഹൈമാസ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ഉള്‍പ്പെടുത്തിയാണ് മിനി ഹൈമാസ് ലൈറ്റുകള്‍ സജ്ജമാക്കിയത്.

ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ എസ് ജയ നിര്‍വഹിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ അധ്യക്ഷനായി. വികസനകാര്യ ചെയര്‍മാന്‍ കെ എ അയ്യൂബ്, ബ്ലോക്ക് പഞ്ചായത്തംഗം ശോഭന ശാര്‍ങ്ങാധരന്‍, വാര്‍ഡ് മെമ്പര്‍ മിനി പ്രദീപ്, കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ ബൈജു, എം പി ദിനന്‍, പി ആര്‍ രാജീവന്‍, കെ കെ സുധാകരന്‍, വിശ്വനാഥന്‍, സിദ്ധിഖ് മാസ്റ്റര്‍, ബി ജി വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!