ദ്വിദിന മില്ലറ്റ് ഫെസ്റ്റുo സെമിനാറും പ്രിൻസിപ്പൽ ഡോ.സി. ഐറിൻ ഉദ്ഘാടനം ചെയ്തു.
രാജ്യാന്തര ചെറു ധാന്യ വത്സരം പ്രമാണിച്ച് ചാലക്കുടി സേക്രട്ട് ഹാർട്ട് കോളേജിൽ എൻ.എസ്.എസ്സും ഗണിത വകുപ്പും ചേർന്ന് സംഘടിപ്പിച്ച ദ്വിദിന മില്ലറ്റ് ഫെസ്റ്റുo സെമിനാറും പ്രിൻസിപ്പൽ ഡോ.സി. ഐറിൻ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യമേള, മില്ലറ്റ് മിഷൻ പ്രതിനിധി വി.കെ.സുരേഷിന്റെ മില്ലെറ്റ് എക്സിബിഷൻ, എന്നിവയോടൊപ്പം നടത്തിയ
സെമിനാറിൽ “ചെറുധാന്യങ്ങൾ – ഭാവിയിലെ ഭാസുര ഭക്ഷണം”എന്ന വിഷയത്തിൽ ഭൂമിമിത്ര, വനമിത്ര അവാർഡ് ജേതാവ് വി കെ ശ്രീധരൻ ക്ലാസ് എടുത്തു. വൈവിധ്യങ്ങളാൽ
മില്ലെറ്റ് കൊണ്ടു പാചകം ചെയ്ത ബ്രൗണി, കേക്ക്, ലഡ്ഡു, പായസം, ന്യൂഡിൽസ്, പുഡ്ഡിംഗ്, ഫലൂഡ, ഷെയ്ക്ക്, ഹൽവ, കിണ്ണത്തപ്പം, വട്ടയപ്പം, കൊഴുക്കട്ട, ഇലയട തുടങ്ങിയവയുടെ ഫുഡ് സ്റ്റാളുകൾ ആകർഷകമായി. മില്ലെറ്റ് കർഷകരെ ശാസ്ത്രീയമായി പിന്തുണയ്ക്കുന്ന മാത്തമാറ്റിക്കൽ മോഡലുകൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ഡിപ്പാർട്മെന്റുകൾ തമ്മിൽ നടത്തിയ മില്ലെറ്റ് ഷെഫ് മത്സരത്തിൽ സുവോളജി , മാത്തമാറ്റിക്സ് കെമിസ്ട്രി സൈക്കോളജി എന്നീ ഡിപ്പാർട്ട്മെന്റുകൾപങ്കെടുത്തു . എൻ.എസ്.എസ്.പോഗ്രാം ഓഫീസർ ഡോ. വിജിത മുകുന്ദൻ,അസിസ്റ്റന്റ് പ്രൊഫസർ ടി.ജെ. നിതിൻ, എൻ.എസ്.എസ്. ലീഡർമാരായ സിയ സന്തോഷ്, രാജേശ്വരി തുടങ്ങിയവർ നേതൃത്വം നല്കി.