Channel 17

live

channel17 live

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം നിർവഹിച്ചു

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം കൊരുമ്പിശ്ശേരി അങ്കണവാടി 11ൽ സംഘടിപ്പിച്ചു.

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം കൊരുമ്പിശ്ശേരി അങ്കണവാടി 11ൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാസഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിട്ടുപോയതും കുത്തിവെപ്പ് എടുക്കാനുള്ളതുമായ അഞ്ചുവയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിനേഷൻ നൽകുകയാണ് ദൗത്യം.

നഗരസഭ പ്രദേശത്തുള്ള വിവിധ അങ്കണവാടികളിലും ആശുപത്രികളിലും ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ് നടക്കുന്നത്. ഈ മാസം12 വരെയും സെപ്റ്റംബർ 11 മുതൽ 16 വരെയും ഒക്ടോബർ 9 മുതൽ 14 വരെയും ആണ് കുത്തിവെപ്പ് ഉണ്ടായിരിക്കുക. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ വാർഡ് കൗൺസിലറുമായ ടി വി ചാർലി അധ്യക്ഷത വഹിച്ചു. ഇമ്മ്യൂണൈസേഷൻ മെഡിക്കൽ ഓഫീസർ ഡോ. നിഷ ആരോഗ്യപ്രവർത്തകരായ പ്രസാദ്, ജഗദമ്മ, സിന്ധു, അശ്വതി, പൂജ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!