എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ശ്രീ. എം ടി ജയൻ ഉദ്ഘാടനം ചെയ്തു.
മിൽമ സമ്പൂർണ്ണ കന്നുകാലി ഇൻഷുറൻസ് ക്യാമ്പയിൻ മെഡിക്കൽ /വന്ധ്യത നിവാരണ ക്യാമ്പ് എന്നിവ കനകമല ക്ഷീര സംഘത്തിൽ വച്ച് ഇന്ന് രാവിലെ 10 മണിക്ക് എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ശ്രീ. എം ടി ജയൻ ഉദ്ഘാടനം ചെയ്തു. കനകമല ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ശ്രീ. ഷാജു വെളിയൻ അധ്യക്ഷത വഹിച്ചു.NDDB പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം പാൽപ്പാത്ര വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി. ഷീബ ജോഷി നിർവഹിച്ചു. NDDB അസിസ്റ്റൻറ് മാനേജർ ഡോക്ടർ അരുൺ കുമാർ, മിൽമ പി & ഐ മാനേജർ ശ്രീ പ്രവീൺ ജോൺ,സുമ എൻവി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംഘം സെക്രട്ടറി ശ്രീമതി ഷീബ ജയാനന്ദൻ സ്വാഗതവും ഭരണസമിതി അംഗം ശ്രീ എം എ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.