സാഹിത്യകാരൻ പ്രൊഫ.വി.ജി.തമ്പി ഉദ്ഘാടനം ചെയ്തു.
ഇമ്മാനുവേൽ മെറ്റിൽസ് ന്റെ ഇരുണ്ട തൊലിയുടെ രാഷ്ട്രീയം പറയുന്ന ‘മി ദ് ഡാർക്ക്’ ചിത്രകലാ പ്രദർശനം കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. സാഹിത്യകാരൻ പ്രൊഫ.വി.ജി.തമ്പി ഉദ്ഘാടനം ചെയ്തു. ചിത്രകാരികളായ ശ്രീജ പള്ളം, മറിയം ജാസ്മിൻ, ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, ആർടിസ്റ്റ് ആന്റോ ജോർജ്,കുറേറ്റർ രഞ്ജു ലീഫ് തുടങ്ങിയവർ സംസാരിച്ചു. ബഹു ഭാഷാ കവിയും ചിത്രകാരിയുമായ, കുഴിക്കാട്ടുശ്ശേരി നിവാസി എമ്മയുടെ ‘മി ദ് ഡാർക്ക്’ എന്ന ശീർഷകത്തിലുള്ള പരമ്പരയിലെ 25 ചിത്രങ്ങളുടെ ആദ്യ പ്രദർശനമാണിത്. 17 വരെ പ്രദർശനം തുടരും.