മുകുന്ദപുരം എസ്. എൻ. ഡി. പി. യൂണിയൻ വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസ്സ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. കെ. ചന്ദ്രൻ സ്വാഗതവും സന്തോഷ് ചെറാക്കുളം അദ്യക്ഷത വഹിച്ചു. പായിപ്ര ദമനൻ കുടുംബ ഭദ്രതയെ ക്കുറിച്ചും ഡോ. സുരേഷ് കുമാർ സ്ത്രീ പുരുഷ ലൈംഗികതയെ കുറിച്ചും ക്ലാസ്സ് എടുത്തു. യൂണിയൻ വൈസ്. പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, യോഗം ഡയറക്ടർ പി. കെ. പ്രസന്നൻ, കെ. കെ.ബിനു,യുധി മാസ്റ്റർ,വനിതാ സംഘം പ്രസിഡന്റ് രമ പ്രദീപ്, സെക്രട്ടറി സജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.
മുകുന്ദപുരം എസ്. എൻ. ഡി. പി. യൂണിയൻ വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസ്സ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു
