Channel 17

live

channel17 live

മുകുന്ദപുരം താലൂക്ക് NSS യൂണിയൻ ചാലക്കുടി മേഖല സംഘടിപ്പിച്ച തിരുവാതിരകളി മത്സരം പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം ഹാളിൽ വച്ച് നടന്നു

മുകുന്ദപുരം താലൂക്ക് NSS യൂണിയൻ ചാലക്കുടി മേഖല സംഘടിപ്പിച്ച തിരുവാതിരകളി മത്സരം പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം ഹാളിൽ വച്ച് നടന്നു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ അജിത്കുമാർ ഉത്ഘാടനം ചെയ്യ്തു. ചാലക്കുടി മേഖല കൺവീനർ രമേഷ്കുമാർ കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം താലൂക്ക് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ നിർവഹിച്ചു. താലൂക്ക് കമിറ്റി അംഗം രമ കൃഷ്ണമൂർത്തി, വാർഡ് കൗൺസിലർ സുധ ഭാസ്കരൻ ആശംസകൾ നേർന്നു. പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം പ്രസിഡന്റ് ഗോപിനാഥൻ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു. തിരുവാതിരകളി മത്സരത്തിൽ കുടപ്പുഴ NSS കരയോഗം ഒന്നാം സ്ഥാനവും ചാലക്കുടി ടൗൺ NSS കരയോഗം രണ്ടാംസ്ഥാനവും പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!