മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു. നാട്ടിക ബീച്ച് സ്വദേശി ഏറാട്ട് പ്രീതി (50) യെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 80 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തിയാണ് മൂന്നര ലക്ഷം രൂപ തട്ടിയത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരിഞ്ഞനത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2013 ൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇവർ പ്രതിയാണ്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ.രമേഷ്, എസ്.ഐമാരായ സദാശിവൻ, വിനോദ് കുമാർ, ഉണ്ണി, സീനിയർ സി.പി.ഒ മനോജ്, സി.പി.ഒ സനില എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്തു
