ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഡിസംബർ 6 ന് നടക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം തല നവകേരള സദസ്സിന്റെ ഭാഗമായി പുത്തൻചിറ ഗ്രാമപഞ്ചായത്ത് തല സംഘടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. P k ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു.അസിസ്ററന്റ് സെക്രട്ടറി ശ്രീ. ബെന്നി വടക്കൻ സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ MLA അഡ്വ V R സുനിൽകുമാർ , ഡെപ്യൂട്ടി കളക്ടർ ശ്രീ അഖിൽ എന്നിവർ സംസാരിച്ചു.വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ജന പ്രതിനിധികൾ ,തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. സെക്രട്ടറി ശ്രീ. പ്രജീഷ് P കൺവീനറും പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി ചെയർമാനും , PK ഡേവീസ് മാസ്റ്റർ V R സുനിൽ കുമാർ എന്നിവർ രക്ഷാധികരികളും ആയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു വിവിധ സബ്ബ് കമ്മറ്റികളും ഭാരവാഹികളെയും തിരഞ്ഞെടുത്ത്. താഴെ തലത്തിൽ ബൂത്ത് തലയോഗങ്ങളും തുടർന്ന് 50 വീടുകൾ ചേർന്ന് ഒരു വീട്ടുമുറ്റ യോഗം എന്ന ക്രമത്തിൽ യോഗങ്ങൾ ചേരുന്നതിനും തീരുമാനിച്ചു. വാർഡ് മെമ്പർ ശ്രീ. ധനുഷ് കുമാർ നന്ദി പറഞ്ഞു.