മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ സഹായധനം കൈമാറി.
ഇരിങ്ങാലക്കുട : വയനാട്ടിലെ അതിഭയാനകമായ ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കുന്നതിന് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയും. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ പുലിക്കളി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായധനം മന്ത്രി ഡോ.ആര് ബിന്ദുവിന് പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാന് കൈമാറി. പുലിക്കളി ആഘോഷ ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, ജോ.കണ്‍വീനര്‍മാരായ സൈഗണ്‍ തയ്യില്‍, ലൈജു വര്‍ഗ്ഗീസ്, സെന്റില്‍ എം.വി, സെക്രട്ടറി നിധീഷ് കാട്ടില്‍, ട്രഷറര്‍ ബിബിന്‍ ടി.ആര്, ഫൈനാന്‍സ് കണ്‍വീനര്‍ മയൂഫ് കെ.എച്ച്, നിഷികുമാര്‍, കൃഷ്ണകുമാര്‍, ഷിബിന്‍, അഗീഷ് ആന്റണി എന്നിവര്‍ പങ്കെടുത്തു.