വിതരണ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു.
അർഹതപ്പെട്ട ഭിന്നശേഷി ഗുണഭോക്താക്കൾക്ക് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെയും ഇലക്ട്രിക് വീൽചെയറിന്റെയും വിതരണ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. എം.പിയുടെ എം.പി ലാഡ് പദ്ധതിപ്രകാരമാണ് വാഹനങ്ങളും വീൽചെയറും വിതരണം ചെയ്തത്. പദ്ധതി വഴി 4.43 ലക്ഷം ചെലവഴിച്ച് മൂന്ന് പേർക്ക് മുച്ചക്ര വാഹനങ്ങളും ഒരാൾക്ക് ഇലക്ട്രിക് വീൽചെയറുമാണ് നൽകിയത്.
ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തിൽ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ആർ പ്രദീപൻ, ജെ.എസ് എം.വി സജ്ജയൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.