ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേലൂർ കൂവക്കാട്ടുകുന്ന് 135, 136 ബൂത്ത് കമ്മിറ്റിയുടെ സംയുക്തഭിമുഖ്യത്തിൽ പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരം സംഘടിപ്പിക്കുന്നത്. SSLC, PLUS two പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെയും, 50 വർഷം വിജയകരമായി ദാമ്പത്യം പൂർത്തീകരിച്ച ദാമ്പതികളെയും കലാ കായിക, കാർഷിക മേഖലകളിൽ മികവ് പുലർത്തിയവരെയുമാണ് ചടങ്ങിൽ ആദരിച്ചത്.
ചടങ്ങ് എം പി ബെന്നി ബെഹ്‌നാൻ ഉദ്ഘാടനം ചെയ്തു. എം എൽ എ സനീഷ് കുമാർ ജോസഫ് മുഖ്യഥിതി ആയിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്ഗം ലീല സുബ്രഹ്മന്യൻ, ഡി സി സി ജന. സെക്രട്ടറി പി കെ ഭാസി, പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം ടി ഡേവിസ്, മണ്ഡലം പ്രസിഡന്റ് രാജേഷ് മേനോത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൂരജ് സുകുമാരൻ, പ്രോഗ്രാം ജന കൺവീനർ വി കെ ഉദയൻ, ട്രഷറർ കെ പി വേലായുധൻ, ബൂത്ത് പ്രസിഡന്റുമാരായ ഷൈസൺ ടി ഡി, ശ്രീദേവി കയമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.