Channel 17

live

channel17 live

മുന്നേറ്റത്തിന്റെ മറ്റൊരു അദ്ധ്യായവുമായി മറ്റത്തൂർ ജി.എൽ.പി.എസ്

തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ മോഡൽ പ്രീ പ്രൈമറിയായി ഉയർത്തപ്പെട്ട അവിട്ടപ്പിള്ളി മറ്റത്തൂർ ജി എൽ പി സ്കൂളിലെ പുതിയ 5 ക്ലാസ് മുറികളുടെയും രണ്ടാംഘട്ടം പൂർത്തീകരിച്ച മോഡൽ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.

തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ മോഡൽ പ്രീ പ്രൈമറിയായി ഉയർത്തപ്പെട്ട അവിട്ടപ്പിള്ളി മറ്റത്തൂർ ജി എൽ പി സ്കൂളിലെ പുതിയ 5 ക്ലാസ് മുറികളുടെയും രണ്ടാംഘട്ടം പൂർത്തീകരിച്ച മോഡൽ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ 5 ക്ലാസ്സ് മുറികളും ചിത്രമൂലയുടെ രണ്ടാം ഘട്ടവും പൂർത്തീകരിച്ചത്.

ഒരുകാലത്ത് അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന മറ്റത്തൂർ ജിഎൽപി സ്കൂൾ ഇന്ന് ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. അനവധി തലമുറകൾക്ക് വിദ്യ പകർന്ന മറ്റത്തൂർ ജിഎൽപിഎസ്തൃ ശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ സ്കൂളുകളിൽ ഒന്നു കൂടിയാണ്.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ബി അശ്വതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അതിരപ്പിള്ളി ഡിവിഷൻ മെമ്പർ ജെനീഷ് പി. ജോസ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ,
എച്ച്എം എം എസ് ബീന, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പിടിഎ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!