മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചങ്ങാടി, പി വെമ്പാലൂർ താണിയം ബസാർ ദേശത്ത് പിണ്ടിയത് പടി വീട്ടിൽ പ്രദീപ് 42 വയസ്സ് എന്നയാൾക്കെതിരെ കഴിഞ്ഞ വർഷം 2024 ഒക്ടോബർ മാസം അഞ്ചങ്ങാടി, പി വെമ്പാലൂർ താണിയം ബസാർ ദേശത്ത് കാട്ടിൽ വീട്ടിൽ അഭിനന്ദ് 18 വയസ്സ് എന്നയാളുടെ അമ്മ കേസ് കൊടുത്തതിലുള്ള മുൻ വൈരാഗ്യത്താൽ ഇക്കഴിഞ്ഞ 28.6.2025 തീയതി അഭിനന്ദ് വാക്വം ക്ലീനർ കൊടുക്കുന്നതിനായി സ്കൂട്ടറിൽ കൂട്ടുകാരനുമായി പോകുമ്പോൾ പ്രദീപ് റോഡിൽ വച്ച് അഭിനന്ദിനെ ഭീഷണിപ്പെടുത്തുകയും തുടർന്ന് അഭിനന്ദ് കൂട്ടുകാരനോത്ത് സ്കൂട്ടറിൽ താണിയ ബസാറിൽ ഉള്ള വീട്ടിലേക്ക് തിരിച്ചു വരുന്ന സമയം അഭിനന്ദിനെ സ്കൂട്ടർ ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് പ്രദീപിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രദീപിന് മതിലകം പോലീസ് സ്റ്റേഷനിൽ 2024 ൽ ഒരു അടി പിടി കേസും 2020 ൽ പണം വെച്ച് ചീട്ടുകളിച്ചതിനു ഉള്ള കേസും 2021ൽ മറ്റൊരാളുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിനുള്ള കേസും അടക്കം മൂന്ന് ക്രിമിനൽ കേസുകൾ ഉണ്ട് മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം കെ, സബ് ഇൻസ്പെക്ടർ മാരായ അശ്വിൻ റോയ്, മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രബിൻ, ഡ്രൈവർ സി പി ഒ ബബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.